Posts

Showing posts from July, 2021

ജ്ഞാനപ്പാന

 കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ! ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍! കാലലീല ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ അധികാരിഭേദം കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം. പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്ന ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ. സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും; തത്ത്വവിചാരം ചുഴന്നീടുന്ന സംസാ

അധ്യാത്മവിചാരം പാന

പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനയ്ക്കു സമമെന്നോ അതിനുപരി എന്നോ പറയത്തക്ക നിലയിൽ അജ്ഞാതനാമാവായ ഒരു കവി രചിച്ചതാണ്‌ അധ്യാത്മവിചാരം പാന. ജ്ഞാനമാർഗ്ഗമറിയണമെങ്കിലോ ജ്ഞാനികൾ പറയുന്നതു കേൾക്കണം ജ്ഞാനമെന്നിയേ മറ്റൊന്നുമില്ലെന്നു ജ്ഞാനികൾ പറ കൊട്ടി മുഴക്കുന്നു. എന്നീ ഭാഗത്തിൽനിന്നു ജ്ഞാനമാർഗ്ഗത്തെക്കുറിച്ചാണു് ഈ കൃതിയിൽ പതിപാദിക്കുന്നതെന്ന് സ്പഷ്ടമാകുന്നു. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ ഭക്തിമാർഗ്ഗം തെളിഞ്ഞുനില്ക്കുന്നതുപോലെ ഈ കൃതിയിൽ ജ്ഞാനമാർഗ്ഗം തെളിഞ്ഞു കാണുന്നു. പ്രസ്തുതകൃതിയിൽ പ്രസ്താവിച്ചിരിക്കുന്നവ പറയാവതല്ലെങ്കിലും പറയുന്നു ഞാൻ എന്നു പറഞ്ഞുകൊണ്ടാണ്‌ ഗ്രന്ഥം ആരംഭിച്ചിരിക്കുന്നത്. ഭക്തിമാർഗ്ഗം, കർമ്മമാർഗ്ഗം, ജ്ഞാനമാർഗ്ഗം എന്നീ മൂന്നു പന്ഥാക്കളിൽ കൂടിയാണല്ലോ ഭാരതീയരായ വേദാന്തികൾ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളത്‌. വൈജ്ഞാനികവും വൈകാരികവുമായ ബ്രഹ്മബന്ധത്തെ യഥാക്രമം ജ്ഞാനമാർഗ്ഗവും ഭക്തിമാർഗ്ഗവും പ്രതിനിധാനം ചെയ്യുന്നു. ഫലാഭിസന്ധി കൂടാതെയുള്ള വിഹിതകർമ്മാനുഷ്ഠാനമാണ്‌ കർമ്മമാർഗ്ഗത്തിന്റെ ലക്ഷണം. വിശ്വസൃഷ്ടി മുതല്ക്കുള്ള കാര്യങ്ങൾ വളരെ വിസ്തരിച്ചല്ലെങ്കിലും സാമാന്യജനങ്ങൾക്കു കൂടി സുഗ്രഹമാകത്തക്ക