ജ്ഞാനപ്പാന
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാര്‍ദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാരായണാ! ഹരേ! ഗുരുനാഥൻ തുണചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍! കാലലീല ഇന്നലെയോളമെന്തെന്നറിഞ്ഞീലാ ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ ഇന്നിക്കണ്ട തടിക്കു വിനാശവു- മിന്ന നേരമെന്നേതുമറിഞ്ഞീലാ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ- ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ. രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍ മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ അധികാരിഭേദം കണ്ടാലൊട്ടറിയുന്നു ചിലരിതു കണ്ടാലും തിരിയാ ചിലര്‍ക്കേതുമേ. കണ്ടതൊന്നുമേ സത്യമല്ലെന്നതു മുമ്പേ കണ്ടിട്ടറിയുന്നിതു ചിലർ മനുജാതിയിൽത്തന്നെ പലവിധം മനസ്സിന്നു വിശേഷമുണ്ടോർക്കണം. പലർക്കുമറിയേണമെന്നിട്ടല്ലോ പലജാതി പറയുന്ന ശാസ്ത്രങ്ങൾ. കർമ്മത്തിലധികാരി ജനങ്ങൾക്കു കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം. ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ. സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും; തത്ത്വവിചാരം ചുഴന്നീടുന്ന സംസാ